കാസര്‍കോട്: തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യയില്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലും മതിലിലും ഇടിച്ച് യാത്രികരായ നാല് യുവാക്കള്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പയ്യന്നൂര്‍ ഭാഗത്ത് നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചതിന് ശേഷം സമീപത്തെ മതിലില്‍ ഇടിച്ചു നിന്നത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കാറില്‍ യാത്ര ചെയ്തിരുന്ന എടാട്ടുമ്മല്‍ സ്വദേശികളായ മൂന്ന് പേര്‍ക്കും, നടക്കാവ് സ്വദേശിയായ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ എടാട്ടുമ്മല്‍ സ്വദേശിയിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി മൂന്ന് പേരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമായ വിവരം.