കാസര്‍കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മൂന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. രോഗിയുടെ സഹോദരന്‍ നല്‍കിയ പരാതിയിന്മേല്‍
കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട്, കാറ്റാടി, കൊളവയലിലെ എം.കെ ഖാലിദിന്റെ പരാതി പ്രകാരമാണ് കേസ്. ഒക്ടോബര്‍ 31ന് ഉച്ചക്ക് 12 മണിക്കും 1.30 മണിക്കും ഇടയില്‍ കാസര്‍കോട് ടൗണിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്റെ സഹോദരി നഫീസയുടെ മാലയാണ് മോഷണം പോയത്.
മോഷ്ടാവിനെ കണ്ടെത്താന്‍ ആശുപത്രിയിലെയും പരിസരങ്ങളിലെയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.