കാസര്‍കോട്: റോഡിനു കുറുകെ ഓടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം തെറ്റിയ മിനി ടെമ്പോയിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. ഞായറാഴ്ച രാവിലെ 9.40 മണിയോടെ പെരിയ-ബസാര്‍-ആയംപാറ റോഡില്‍ ചെക്കിപ്പള്ളത്താണ് അപകടം. ആയംപാറ ഭാഗത്തേക്കു പോവുകയായിരുന്നു മിനി ടെമ്പോ. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു റോഡില്‍ വീണതിനാല്‍ അല്‍പ നേരത്തേക്കു ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും പെരിയ ബസാര്‍ സെക്ഷനിലെ വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി വൈദ്യുതി തൂണ്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.