പരക്കെ നടത്തിയ റെയ്ഡിനിടയിലും കവര്‍ച്ച; എടനീര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കള്ളന്‍ കയറി, ഭണ്ഡാരം കവര്‍ന്നു

കാസര്‍കോട്: ഡിഐജിയുടെ നിര്‍ദ്ദേശ പ്രകാരം ശനിയാഴ്ച രാത്രി ജില്ലയില്‍ പരക്കെ റെയ്ഡ് നടത്തുന്നതിനിടയിലും കവര്‍ച്ച. എടനീര്‍, വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു. ചുറ്റമ്പലത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഞായറാഴ്ച രാവിലെ ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
ക്ഷേത്ര ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്ഥിരം കുറ്റവാളികളെയും വാറന്റ് പ്രതികളെയും മോഷ്ടാക്കളെയും പിടികൂടുന്നതിനാണ് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച രാത്രി കോംപിംഗ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page