കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയെ ശല്യം ചെയ്ത വിരുതനെ യുവതിയും പൊലീസും ചേര്‍ന്ന് കയ്യോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിന്‍ കാസര്‍കോട്ട് എത്തിക്കൊണ്ടിരിക്കെ 20കാരിയായ യുവതിയെ സമീപത്തു നില്‍ക്കുകയായിരുന്ന യുവാവ് തോണ്ടുകയായിരുന്നുവെന്നു പറയുന്നു. ആദ്യം അറിയാതെ സംഭവിച്ചതാണെന്നാണ് യുവതി കരുതിയത്. അതിനാല്‍ പ്രതികരിച്ചില്ല. മൗനം സമ്മതമാണെന്നു തെറ്റിദ്ധരിച്ച യുവാവ് യുവതിയെ വീണ്ടും തോണ്ടി. ഇതോടെ പ്രകോപിതയായ യുവതി ശല്യം ചെയ്തയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക, ഹുബ്ലിസ്വദേശിയായ രാജശേഖര (34)യെ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തു.