കൊച്ചി: യാക്കോബായ സഭയുടെ ആര്‍ജ്ജവവും കരുത്തുമായിരുന്ന ശ്രേഷ്ഠ കത്തോലിക് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് വിശ്വാസി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഖബറടക്ക ശ്രുശ്രൂഷയില്‍ യാക്കോബായ സഭ ആഗോള തലവന്‍ ഇഗ്‌നാതിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോണ്‍ കവാക്ക് മെത്രപൊലീത്ത ഇംഗ്ലണ്ടിലെ ആര്‍ച്ച് ബിഷപ്പ് അത്താനാസിയോസ് തോമാഡേവിഡ് മെത്രാപൊലീത്ത എന്നിവര്‍ ഖബറടക്ക ശുശ്രൂഷയില്‍ പങ്കെടുത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്‍ മമ്മൂട്ടി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കോതമംഗലം ചെറിയപള്ളി മാര്‍ത്താമറിയം വലിയ പള്ളി എന്നിവിടങ്ങളില്‍ ഇന്നലെ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ദേഹത്തില്‍ ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള എം പി മാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാൻ, മന്ത്രി സജി ചെറിയാന്‍, എം എല്‍ എ മാരായ ആന്റണി ജോണ്‍, മോന്‍സ് ജോസഫ്, പി വി ശ്രീനിജന്‍, എല്‍ദോസ് കുന്നപ്പള്ളി, ചാണ്ഡി ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.