മംഗ്‌ളൂരു: ഉള്ളാള്‍, നേത്രാവതി പാലത്തില്‍ ഉണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ആശുപത്രിയില്‍. കോണാജെയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയായ ബണ്ട്വാള്‍, ടിപ്പുനഗറിലെ സല്‍മാന്‍ ഫാരിസ് (19) ആണ് മരിച്ചത്. മുഹമ്മദ് ഷക്കീലി(19)നാണ് പരിക്കേറ്റത്. ഇയാള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. നാട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു സല്‍മാന്‍ ഫാരിസും സുഹൃത്തും. നേത്രാവതി പാലത്തില്‍ എത്തിയപ്പോള്‍ താല്‍ക്കാലിക ഡിവൈഡറായി സ്ഥാപിച്ചിരുന്ന ഇരുമ്പു സ്റ്റാന്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സല്‍മാന്‍ ഫാരിസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടം സംബന്ധിച്ച് ഉള്ളാള്‍ പൊലീസ് കേസെടുത്തു.