പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വെ പാലത്തിനു മുകളില്‍ ട്രെയിനിടിച്ചു 4 പേര് മരിച്ചു.
റെയില്‍വെയുടെ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാടു സ്വദേശികളായ ലക്ഷ്മണന്, ലക്ഷ്മണന്, വള്ളി, റാണി എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ ജഡം കണ്ടെത്തി. ഒരു ജഡത്തിനു പുഴയില്‍ തിരച്ചിലാരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് അപകടം എന്ന് പറയുന്നു. മരിച്ചവര്‍ റെയില്‍വെ ട്രാക്കില്‍ നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. മരിച്ച നാലു പേരും തമിഴ്നാട്, സേലം സ്വദേശികളാണ്.
