മരം മുറിച്ചുമാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് കണ്ണൂര്‍ ഉദയഗിരി ചീക്കാട് സ്വദേശി മരിച്ചു. ചീക്കാട്ടെ അരിയോട്ടുവിള പുത്തന്‍വീട്ടില്‍ എ.എന്‍.സുരേഷ്‌കുമാര്‍(48)ആണ് മരിച്ചത്. മണക്കടവിലെ പി.കെ.സ്റ്റോര്‍ ഉടമയും ടൗണിലെ പിക്കപ്പ് വാന്‍ ഡ്രൈവറുമാണ്. വ്യാഴാഴ്ച ഉച്ചക്ക് 12 നായിരുന്നു അപകടം.
സുഹൃത്ത് ടി.എസ്.സന്തോഷ്‌കുമാറിനോടൊപ്പം ചീക്കാട് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം.
മരത്തിന്റെ കൊമ്പ് സുരേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മണക്കടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചീക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും. അനുശോചിച്ച് വെള്ളിയാഴ്ച ഉച്ചക്ക് 2 വരെ മണക്കടവിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താലാചരിക്കും. പരേതയായ ലീലയുടെയും നാരായണന്റെയും മകനാണ്.
ഭാര്യ: അജിത. മക്കള്‍: അഞ്ജു, അര്‍ജുന്‍, അശ്വിനി. സഹോദരങ്ങള്‍: മധു, ഉഷ, സുജാത.