കാസര്‍കോട്: നീലേശ്വരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പടിഞ്ഞാറ്റംകൊവ്വലിലെ കെ.എം തമ്പാന്‍ നായര്‍(70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും കേരള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. നീലേശ്വരം കോ ഓപ്പറേറ്റിവ് ബാങ്ക് മുന്‍ മാനേജറും താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റംഗവുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കും.
ഭാര്യ: രാധ. മക്കള്‍: മിഥുന്‍ രാജ്, മൃദുല (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം).