കണ്ണൂര്‍: മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം സാഹിര്‍ (40), സഹോദരന്‍ അന്‍വര്‍(36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ സഹീര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്. ഇവരുടെ വീട്ടുകാര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അന്‍വര്‍ ഇരിക്കൂറിലും ആണ് താമസം. രണ്ടുപേരും കുടുംബസമേതം യാത്ര പോയതായി പറയുന്നു. മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 15 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണപ്പെട്ട സാഹചര്യത്തില്‍ ഇരുവരുടെയും വീടുകളിലെ വെള്ളം പരിശോധനയ്ക്കായി അധികൃതര്‍ അയച്ചിട്ടുണ്ട്. പരേതനായ പി.സി.പി മുഹമ്മദ് ഹാജിയുടെയും ആമിനയുടെയും മക്കളാണ് ഇരുവരും. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.
ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മലബാര്‍ വില്ലയില്‍ ഐ.ടി.ടി അഷറഫിന്റെ മകള്‍ കെ.ടി.ഖദീജയാണ് അന്‍വറുടെ ഭാര്യ. മക്കള്‍: നൂഹ ഫാത്തിമ(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സര്‍സയ്യിദ് എച്ച്.എസ്.എസ്. കരിമ്പം), ഷീസ്, ഹംദ്.