കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം മറ്റന്നാള്‍ തുടങ്ങും; ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി.മേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവക്കായി എത്തുന്ന പ്രതിഭകളെ സ്വീകരിക്കാന്‍ നാട് ഒരുങ്ങി. ഏഴ് ഉപജില്ലകളില്‍ നിന്നായി 122 ഇനങ്ങളില്‍ 2060 വിദ്യാര്‍ത്ഥികളും ടീച്ചിങ് എയ്ഡ് മത്സരത്തില്‍ 42 അധ്യാപകരും മത്സരിക്കാനെത്തും. ശാസ്‌ത്രോത്സവത്തിന്റെ ആദ്യ ദിനം ശാസ്ത്രമേള, പ്രവര്‍ത്തി പരിചയങ്ങള, ഐടി മേള, വൊക്കേഷണല്‍ എക്‌സ്പോ എന്നിവയും, ‘ചെറു ധാന്യങ്ങള്‍: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും’ എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. സെമിനാറിന് സി പി സി ആര്‍ ഐ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ നിലോഫര്‍ ഇല്ല്യാസ്‌കുട്ടി നേത്യത്വം നല്‍കും, രണ്ടാം ദിനത്തില്‍ സാമൂഹ്യശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും. പ്രവൃത്തിപരിചയ മേളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങള്‍ കാണാനും വൊക്കേഷണല്‍ എക്‌സ്‌പോയും വിപണ നമേളയും സന്ദര്‍ശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. വിളംബര ഘോഷയാത്ര ഇന്നുവൈകീട്ട് പുലിക്കുന്ന് മുതല്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍വരെ നടക്കും. ശാസ്‌ത്രോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 10.30-ന് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. രണ്ടിന് ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനുമായ സുജൈ അബൂബക്കര്‍ അധ്യക്ഷയാകും.
വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ ഉപഡയറക്ടര്‍ ടി.വി.മധുസൂദനന്‍, സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി, ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്‍.എ ബദറുല്‍ മുനീര്‍, പി.ടി.എ പ്രസിഡണ്ട് പി.എം അബ്ദുല്ല, പ്രിന്‍സിപ്പല്‍ ഡോ.സുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page