കാസര്‍കോട്: 29-ാമത്ത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 2, 3 തീയ്യതികളില്‍ ബോവിക്കാനം ഇരിയണ്ണി റോഡില്‍ നടക്കും. 14 ജില്ലകളില്‍ നിന്നും സ്‌പോര്‍ട്സ് അതോര്‍റ്റി ഓഫ് ഇന്ത്യ യില്‍ നിന്നുമായി 300 ഓളം താരങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. 9 വിഭാഗങ്ങളിലായിട്ടാണ് മത്സരം. ബോവിക്കാനം ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ബാവിക്കരയടുക്കം മുതല്‍ ഇരിയണ്ണിവരെയുള്ള 4 കിലോമീറ്റര്‍ റോഡാണ് മത്സര ട്രാക്ക്. അനന്തു നാരായണന്‍, അനക്സിയ മറിയ തോമസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും, നാഷണല്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ ഒട്ടനവധി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്ന തിനായി ഇരിയണ്ണിയില്‍ എത്തിച്ചേരും. ഈ വര്‍ഷം ഡിസംബര്‍ ആദ്യവാരം ഒറീസയില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. ജില്ല മൂന്നാം തവണയാണ് സംസ്ഥാന സൈക്ലിംഗ് മത്സരത്തിന് ആദിത്യമരുളുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ പ്രസി ഡണ്ട് കെ.വി വിജയകുമാര്‍ പതാക ഉയര്‍ത്തും. നവംബര്‍ 2 ന് രാവിലെ 10 മണിക്ക് സാന്റി അഗസ്റ്റിന്‍ (എം.ഡി) 916 കൊക്കോബ്രാന്റ്‌റ് മത്സരം ഫ്‌ളാഗ്ഓഫ് ചെയ്യും. 11 മണിക്ക് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ. മത്സരം ഉദ്ഘാടനം ചെയ്യും. നവംബര്‍ 3ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ എ.എസ്. സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനി, ബി.കെ നാരായണന്‍, എം. അച്യുതന്‍, കെ.വി വിജയകുമാര്‍, മധുസൂദനന്‍, വിനോദ്കുമാര്‍, സജീവന്‍ മടപ്പറമ്പത്ത്, കെ. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, മൂസ പാലക്കുന്ന്, രജിത്ത് കാടകം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
