കാസര്‍കോട്: കാഞ്ഞങ്ങാട്, ഇരിയ സ്വദേശിയായ എസ്. മുരളീകൃഷ്ണ ഹൈക്കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി. കൃഷ്ണകുമാര്‍, കെ.വി ജയകുമാര്‍, ജോബിന് സെബാസ്റ്റിയന്, പി.വി ബാലകൃഷ്ണന് എന്നിവരും ഹൈക്കോടതി ജസ്റ്റിസുമാരായി ഇന്നു ചുമതലയേറ്റു.
എസ് മുരളീകൃഷ്ണ കോഴിക്കോട് ജില്ലാ ജഡ്ജി ആയിരിക്കെയാണ് ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ചത്. കാഞ്ഞങ്ങാട് നവചേതനയില്‍ ഗംഗാധരഭട്ടിന്റെയും ഉഷ ഭട്ടിന്റെയും മകനാണ്. നേരത്തെ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായിരുന്നു.
