കാസര്‍കോട്: കടയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്കയിലെ ശേഖര (60) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കുഞ്ചത്തൂര്‍, കുണ്ടുകൊളക്ക കടലിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള തീരദേശ പൊലീസ് കേസെടുത്തു. ഭാര്യ: രാധ. മക്കള്‍: സുജിത്ത്, സുകേഷ്, സുനില്‍.