ബംഗ്‌ളൂരു: സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിനു വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. നാഗരത്‌ന(27), സഹോദരി ഭര്‍ത്താവ് രാമു (36) എന്നിവരെയാണ് ബംഗ്‌ളൂരു, ബൈന്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. നാഗരത്‌നയുടെ ഭര്‍ത്താവ് തിപ്പേഷാ (30)ണ് കൊല്ലപ്പെട്ടത്.
നാഗരത്‌നയും സഹോദരിയുടെ ഭര്‍ത്താവായ രാമുവും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഒന്നിച്ചു ജീവിക്കുന്നതിന് ഭര്‍ത്താവ് തടസ്സമാകുന്നുവെന്നു കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
നാഗരത്‌നയും രാമുവും ചേര്‍ന്ന് തിപ്പേഷിനെ മര്‍ദ്ദിക്കുകയും ഗുഹ്യഭാഗത്ത് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ തിപ്പേഷിനെ പൊതുസ്ഥലത്ത് കൊണ്ടിടുകയും ചെയ്തു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇതിനു ശേഷം നാഗരത്‌ന സ്ഥലത്ത് എത്തുകയും തന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്നു പറഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിക്കുകയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ തിപ്പേഷ് കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നു കണ്ടെത്തി. സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം ഭാര്യ നാഗരത്‌നയിലേക്കെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാഗരത്‌നയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.