കാസര്‍കോട്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. 20കാരിയുടെ പരാതി പ്രകാരം തിരുവനന്തപുരം, ആറ്റിങ്ങല്‍ ശ്യാംജിത്തി(26)തിരെ നീലേശ്വരം പൊലീസ് പോക്‌സോ പ്രകാരവും ബലാത്സംഗത്തിനും കേസെടുത്തു.
പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ശ്യാംജിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ശ്യാംജിത്ത് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും അതിനു ശേഷവും ഉഡുപ്പി, കൊല്ലൂര്‍ എന്നിവിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു വ്യക്തമായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.