അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഗു റോഡിലെ കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഗു റോഡിലെ വിദ്യാര്‍ഥിനി മരിച്ചു. മുഹമ്മദിന്റെയും ഫൗസിയയുടെയും മകള്‍ ആയിഷത്ത് ത്വയിബ(18) ആണ് മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിലെ ഒന്നാംവര്‍ഷ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി മരിച്ചു. വിയോഗം ഉറ്റവരെയും സഹപാഠികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: മുഹമ്മദ് തമീം, തന്‍വീര്‍, ത്വാഹിറ, തൗസീഫ. ഖബറടക്കം മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page