കാസര്‍കോട്: ബേള രത്‌നഗിരിയിലെ അടുത്തടുത്ത രണ്ടു ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ക്ഷേത്രങ്ങളുടെ മുന്നില്‍ തൂക്കിയിട്ടിരുന്ന 8 ഓട്ടുമണികള്‍ മോഷണം പോയി. 16,000 രൂപ വിലവരുന്ന ഓട്ടുമണികളാണ് നഷ്ടമായത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് മോഷണം ശ്രദ്ധയില്‍പെടുന്നത്. ക്ഷേത്ര ഭരണസമിതി ജോയിന്‍ സെക്രട്ടറി ഉദയകൃഷ്ണയാണ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. കുതിരക്കാളി ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള കമ്പിയില്‍ തൂക്കിയിട്ട 8,000 രൂപവിലവരുന്ന നാലു ഓട്ടുമണികളും ക്ഷേത്രത്തിന്റെ തെക്ക് വശം സ്ഥിതിചെയ്യുന്ന വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി ഉപക്ഷേത്രത്തിന് മുന്‍വശത്തെ 4 ഓട്ടുമണികളും നഷ്ടപ്പെട്ടതായി പരാതില്‍ പറയുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
