കാസര്‍കോട്: വിദ്യാനഗര്‍ ഗവ.കോളേജ് റിട്ട.അധ്യാപകന്‍ നുള്ളിപ്പാടി നിസി ഭവനില്‍ പ്രൊഫ.ജോസഫ് ലോപ്പസ് (76) അന്തരിച്ചു. ഗവ.കോളേജിലെ എക്‌ണോമിസ് വിഭാഗം തലവനായാണ് വിരമിച്ചത്. കാസര്‍കോട് പയനിയര്‍ മിഷണറി ചര്‍ച്ച് സഭാ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പടുപ്പിലെ സഭാ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഭാര്യ: ലിന്നമ്മ ലോപ്പസ്. മക്കള്‍: ഡോ.ലിജോ ലോപ്പസ് (അവിറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ), അഡ്വ.ലൈജു വി. ലോപ്പോസ് (ബംഗളൂരു), ലിജി സ്മിതേഷ് (ദോഹ). മരുമക്കള്‍: സോന, റെക്സി, സ്മിതേഷ്.
