കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പിപി ദിവ്യയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാകമ്മിറ്റി. ദിവ്യയെ
കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷംരൂപ ഇനാം നല്‍കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തി കൊലചെയ്തുവെന്നു നോട്ടീസില്‍ ആരോപിക്കുന്നു. എവിടെയെങ്കിലും കണ്ടെത്തിയാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയതല്ലാതെ അറസ്റ്റുചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. അതിനിടെ അറസ്റ്റുചെയ്യാതിരിക്കാന്‍ പിപി ദിവ്യ കോടിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ പരിഗണിക്കും. എഡിഎമ്മിനുള്ള യാത്രയയപ്പ് ചടങ്ങില്‍ ദിവ്യയുടെ ആരോപണ പ്രസംഗത്തിന് ശേഷമാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. യാത്രയയപ്പില്‍ ചടങ്ങില്‍ കഷ്ടപ്പെട്ട് എത്തിയത് ഇതുപറയാനാണെന്നും ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
