കാസര്‍കോട്: ഉദുമ, മാങ്ങാട് സ്വദേശിനി ശ്രുതി എം. നായര്‍ക്ക് പ്ലാന്റ് പാത്തോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. മഹാരാഷ്ട്രയിലെ ഡോ.പഞ്ചാബ്രാവോ ദേശ്മുഖ് കൃഷി വിദ്യാപീഠ് സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. വെയര്‍ഹൗസിംങ് കോര്‍പ്പറേഷന്‍ മുന്‍ സീനിയര്‍ മാനേജര്‍ ബാര മീത്തല്‍മാങ്ങാട് പഞ്ചവടിയില്‍ എ. ബാലകൃഷ്ണന്‍ നായരുടെയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ അധ്യാപിക എം. സരസ്വതിയുടെയും മകളാണ്. ഭര്‍ത്താവ് ബന്തടുക്ക പടുപ്പ് ശ്രീനിലയത്തിലെ ശ്രീഹരി എ. നായര്‍ (ബിസിനസ് ഡെവലെപ്‌മെന്റ് റീജ്യണന്‍ മാനേജര്‍ ബംഗ്‌ളൂരു എം.എന്‍.സി).
