നോര്‍ത്ത് ടെക്സസ് മലയാളി പോസ്റ്റ്ല്‍ ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയമായി

-പി പി ചെറിയാന്‍

ഡാളാസ്: അമേരിക്കയിലെ നോര്‍ത്ത് ടെക്സസ് ഡാളാസ് കോപ്പല്‍ പോസ്റ്റ്ല്‍ സര്‍വീസ് മലയാളി ജീവനക്കാരുടെ പ്രഥമ പിക്നിക് അവിസ്മരണീയ അനുഭവമായി. 14നു കോപ്പല്‍ ആന്‍ഡ്രൂ ബ്രൗണ്‍ പാര്‍ക്കില്‍ നടന്ന പിക്നിക് കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യൂ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ബിജു മാത്യൂ മലയാളികളുടെ ഈ കൂട്ടായ്മയെ അനുമോദിച്ചു. കുട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ ആയ കപ്പപ്പുഴുക്ക്, കട്ടന്‍കാപ്പി, കൊഴുക്കട്ട, പരിപ്പുവട, സംഭാരം, എന്നിവ കൂട്ടായ്മയില്‍ വിതരണം ചെയ്തു. ബര്‍ഗര്‍, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ആസ്വാദ്യമായിരുന്നു. ബല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന വിവിധയിനം കലാ-കായിക-വിനോദങ്ങള്‍ സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ അവതരിപ്പിച്ചു. അബി തോമസ്, ജോയ് വര്‍ക്കി, സുനില്‍ സോഫിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആവേശകരമായ വടംവലിക്കു ശേഷം സ്വാദിഷ്ഠമായ അടപ്രഥമനുമുണ്ടായിരുന്നു. പോസ്റ്റല്‍ ജീവനക്കാരുടെ ഈ കൂട്ടായ്മക്കു റോയ് ജോണ്‍, തോമസ് തൈമുറിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page