ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പൊലീസുകാരനെതിരേ പരാതിയുമായി കൊച്ചിയിലെ വനിതാ ഡോക്ടര്‍

തിരുവനന്തപുരം: പൊലീസുകാരനെതിരെ പീഡന പരാതിയുമായി കൊച്ചി സ്വദേശിനിയായ ഡോക്ടര്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ തൃശ്ശൂര്‍ ഐ.ആര്‍. ബറ്റാലിയനിലെ പൊലീസുകാരനെതിരേയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. ഡോക്ടറിന് വിവാഹ വാഗ്ദാനം നല്‍കുമ്പോള്‍ ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ഇയാള്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണോയെന്ന് സംശയിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page