കാസര്‍കോട്: നീലേശ്വരത്തെ പൗര പ്രമുഖനും വ്യാപാരി നേതാവുമായിരുന്ന ടി.എ റഹീം ഹാജി (82) അന്തരിച്ചു. നീലേശ്വരം മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു. ദീര്‍ഘ കാലം നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ജില്ല ട്രഷറര്‍, നീലേശ്വരം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ആള്‍ കേരള ബില്‍ഡിങ് ഓണഴ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്, നീലേശ്വരം ജേസിസ് പ്രസിഡന്റ്, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ പാട്ടില്ലത്ത് മുഹമ്മദ് ഹാജിയുടെയും തിഡില്‍ കദീജുമ്മയുടെയും മകനാണ്. ഭാര്യ: നാലുപുരപ്പാട്ടില്‍ ഫാത്തിമ. മക്കള്‍: നൗഫല്‍ എന്‍.പി(നാഷണല്‍ ഹാര്‍ഡ് വെര്‍സ്, കോണ്‍വെന്റ് ജംഗ്ഷന്‍ ), സഹീറ എന്‍. പി, ഫൗസിയ എന്‍. പി, പരേതനായ മുഹമ്മദ് സാലി എന്‍. പി. മരുമക്കള്‍: മുസ്തഫ പൂമാടത്(നാഷണല്‍ സ്റ്റീല്‍സ്, മാര്‍ക്കറ്റ് റോഡ്), ഷൗക്കത്ത് തൃക്കരിപ്പൂര്‍, ഷബ്ന അമ്പലത്തറ. സഹോദരങ്ങള്‍: പരേതരായ എല്‍.ടി. കുഞ്ഞബ്ദുള്ള ഹാജി, ടി.അബൂബക്കര്‍ ഹാജി, തിഡില്‍ കുഞ്ഞി പാത്തുമ്മ, തിഡില്‍ ബീഫാത്തിമ, തിഡില്‍ നഫീസ ഹജ്ജുമ്മ.
