ബംഗളൂരു: മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്. ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.പൊലീസ് മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലിൽ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ ഹരിയുടെ മകളാണ് അനഘ. മാതാവ്: രാധ, സഹോദരങ്ങള്‍ അനന്തു, അതുല്‍.