കാസര്‍കോട്: അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ അഞ്ചുവയസ്സുകാരന്‍ അലന്‍ ദീപേഷ് മരണത്തിന് കീഴടങ്ങി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ പി.പി.ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലന്‍. കണ്ണൂര്‍ കൊയ്ലി ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ആദ്യം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. ചികില്‍സാക്കായി നാടൊന്നിച്ച് ധനസഹായം ശേഖരിച്ചു നല്‍കിയിരുന്നു. അലന്‍ ദീപേഷിന്റെ വിയോഗം ബാര ഞെക്ലി ഗ്രാമത്തിനു നൊമ്പരമായി.
