തലശ്ശേരി: തലശേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്താം ക്ലാസുകാരന് ദാരുണാന്ത്യം. തലശേരിക്കടുത്ത് കൊളശേരി അണ്ടര്‍ പാസിന് സമീപത്താണ് അപകടം.തലശേരി മുബാറക്ക് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നബ്ഹാനാണ്(15)മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികനായ എടക്കാട് ഹസന്‍ മുക്കിലെ റിസ് വാന്‍ പരിക്കേറ്റ് തലശേരി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കുമ്പാട് കൂളി ബസാറിലെ ഹംദില്‍ ടി.പി നവാസിന്റെയും, എം. റജുലയുടെയും മകനാണ്. നദ, നദ്‌റാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
