പി പി ചെറിയാന്
ലെക്സിംഗ്ടണ്‍, മിസിസിപ്പി: കളി കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മിസിസിപ്പി സ്കൂളിന്റെ ഹോംകമിംഗ് ഫുട്ബോള്‍ വിജയം ആഘോഷിക്കുകയായിരുന്ന നൂറുകണക്കിന് ആളുകള്‍ക്കു നേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പില്‍ കലാശിച്ചത്, എന്നാല്‍ വെടിവെപ്പിന് കാരണമെന്താണെന്നു അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു ഹോംസ് കൗണ്ടി ഷെരീഫ് വില്ലി മാര്‍ച്ച് പറഞ്ഞു. ആഹ്ളാദ പ്രകടനത്തില്‍ 300 വോളം പേര് പങ്കെടുത്തിരുന്നു. വെടിവെപ്പ് തുടങ്ങിയതോടെ ആളുകള്‍ നാലുപാടും ചിതറിഓടുകയായിരുന്നു. മരിച്ചവരില്‍ രണ്ട് പേര് 19 വയസ്സുകാരും മറ്റൊരാള്‍ 25 കാരനുമാണ്. പരിക്കേറ്റവരെ വിമാനമാര്‍ഗം പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി.