യു.എസില്‍ വില്ലന്‍ ചുമ ഒരു പതിറ്റാണ്ടിന്റെ ഉയര്‍ന്ന നിലയിലെന്ന് സി.ഡി.സി

-പി പി ചെറിയാന്‍

മില്‍വാക്കി: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്ലന്‍ ചുമയാണ് ഇക്കൊല്ലം അനുഭവിച്ചിട്ടുള്ളതെന്ന് യു.എസ് ആരോഗ്യവിഭാഗം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 18,506 വില്ലന്‍ ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കേസുകള്‍ 21,800 ആയി ഉയര്‍ന്ന 2014ന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും ഉയര്‍ന്ന രോഗബാധിതരുണ്ടാവുന്നത്.
ഈ വര്‍ധനവ് അപ്രതീക്ഷിതമല്ലെന്നും ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വില്ലന്‍ ചുമയുടെ വ്യാപനം വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. വില്ലന്‍ ചുമയും മറ്റ് പകര്‍ച്ചവ്യാധികളും കുത്തനെ കുറയുമ്പോള്‍, കൊറോണക്കു മുമ്പുള്ള നിലയിലേക്കു തിരിച്ചെത്തുമെന്ന് അവര്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് നഴ്സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കേസ് ക്രൈംബ്രാഞ്ചിനു വിട്ടു, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

You cannot copy content of this page