കാഞ്ഞങ്ങാട്: പഴയ കാല നാടക പ്രവര്‍ത്തകനും ക്ഷേത്രസ്ഥാനികനും പാരമ്പര്യ നെയ്ത്തു തൊഴിലാളിയുമായ കരിവെള്ളൂര്‍ തെരുവിലെ മൂത്ത ചെട്ട്യാര്‍ കെ.വി. ബാബു (76)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് തെരുവത്ത് അറയില്‍ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരില്‍ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വര്‍ നാടകോത്സവത്തില്‍ ആദരിച്ചിരുന്നു. പരേതരായ കെ.വി. കുഞ്ഞിരാമന്‍ മൂത്ത ചെട്ട്യാരുടെയും എ പാറുവിന്റെയും മകനാണ്. ഭാര്യ: യശോദ.ടി. മക്കള്‍: ലത.കെ. വി (വനിതാ സഹകരണ സൊസൈറ്റി, തളിപ്പറമ്പ്), ലേഖ( കാഞ്ഞങ്ങാട്), ലീന(കണ്ണൂര്‍), സീന(ടൈലര്‍, പാലക്കുന്ന്). മരുമക്കള്‍: പവിത്രന്‍( ബസ് കണ്ടക്ടര്‍), മാധവന്‍ കാഞ്ഞങ്ങാട്, സുരേഷ് കണ്ണൂര്‍ (ഇരുവരും ഓട്ടോ ഡ്രൈവര്‍മാര്‍, കാഞ്ഞങ്ങാട്), പരേതനായ രാജേഷ്. സഹോദരങ്ങള്‍: ബേബി(തൈക്കടപ്പുറം, നീലേശ്വരം), രാധ കെവി(കരിവെള്ളൂര്‍), ജനാര്‍ദ്ദനന്‍(ഓട്ടോ ഡ്രൈവര്‍), പുരുഷോത്തമന്‍ (വിമുക്തഭടന്‍). കാഞ്ഞങ്ങാട് തെരുവില്‍ പൊതുദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ മൃതദേഹം കരിവെള്ളൂരിലെത്തിക്കും.