മിനിസോട്ടയില്‍ മലയാളിയായ പോസ്റ്റല്‍ ജീവനക്കാരനെ വെടിവെച്ച കേസിലെ പ്രതി പിടിയില്‍

-പി പി ചെറിയാന്‍

മിനിസോട്ട: ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പോള്‍ നഗരത്തിലെ ഐ35ഇ.ക്കു സമീപമുള്ള വെസ്റ്റ് 7-ാം സ്ട്രീറ്റിലെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ മലയാളിയും 50കാരനുമായ റോയ് വര്‍ഗീസിനെ വെടിവെച്ച കേസിലെ പ്രതി, ടെവാബെ സെമു ഗെറ്റാച്യൂ(28)വാണെന്നു പോലീസ് പറഞ്ഞു.
പോസ്റ്റോഫീസിനു ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് പ്രതിയെ പിടികൂടിയത്. 28കാരനായ ടെവാബെ സെമു ഗെറ്റാച്യൂവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകശ്രമ കേസാണു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2021-ല്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറെ കൊല്ലുമെന്ന് ടെവാബെ സെമു ഗെറ്റാച്യൂ ഭീഷണിപ്പെടുത്തിയതിനെതിരെ കേസുണ്ട്. ഇയാള്‍ക്കെതിരെ ഹെന്നപിന്‍ കൗണ്ടിയില്‍ കടുത്ത ദുഷ്പെരുമാറ്റത്തിനു ശിക്ഷയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച രാവിലെയാണ് പ്രതി ആദ്യമായി കോടതിയില്‍ ഹാജരായത്, ജാമ്യത്തിനു ഒരു മില്യണ്‍ ഡോളര്‍ നിശ്ചയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page