-പി പി ചെറിയാന്
ഹൂസ്റ്റണ്‍: ഡീര്‍ പാര്‍ക്ക് ടെക്സസിലെ പെയിംസ് ഓയില്‍ റിഫൈനറിയില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ചോര്‍ന്നു രണ്ടു പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഫ്ലേഞ്ചില് ജോലി ചെയ്യുന്നതിനിടെ അജ്ഞാതമായ ഒരു അപകടം സംഭവിക്കുകയും വാതകം ചോരാന്‍ തുടങ്ങുകയുമായിരുന്നുവെന്നു ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് പറഞ്ഞു. ചോര്‍ച്ചയെത്തുടര്‍ന്ന്, റിഫൈനറിയിലെ 92,000-ബി.പി.ഡി കോക്കറും ഒരു ഹൈഡ്രോട്രീറ്ററും അടച്ചതായി പെയിംസ് അറിയിച്ചു.