കാസര്‍കോട്: മഞ്ചേശ്വരം, മീഞ്ചയിലെ ചാര്‍ളയിലെ കര്‍ഷകനായ ഹരീഷ് ഷെട്ടി (45)യെ കാണാതായതായി പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മിയാപ്പദവിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഹരീഷ് ഷെട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചു വരാത്തതിനെതുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുവായ നളിനാക്ഷന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹരീഷ് ഷെട്ടിയുടെ ഫോണ്‍ ലൊക്കേഷന്‍ മടിക്കേരിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് മടിക്കേരി പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു.