ഡാളസില്‍ മുങ്ങിമരിച്ച 6 വയസുകാരന്റെയും പിതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

പി പി ചെറിയാന്‍

ഡാളസ്: ശനിയാഴ്ച ഡാളസില്‍ മുങ്ങിമരിച്ച 6 വയസുകാരന്റെയും പിതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
ഫെര്‍ണാണ്ടോ കാര്‍ലോസ്(26), മകന്‍ നോഹ(6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മൗണ്ടന്‍ ക്രീക്ക് പാര്‍ക്ക്വേയ്ക്ക് സമീപമുള്ള ഡാളസ് ക്രീക്കില്‍ നോഹ വെള്ളത്തിനടിയില്‍ ഒഴുകിപ്പോയതായി ഡാളസ് ഫയര്‍ റെസ്‌ക്യൂ പറഞ്ഞു. മത്സ്യബന്ധനം നടത്തുകയായിരുന്ന പിതാവ് ഫെര്‍ണാണ്ടോ കാര്‍ലോസിന്റെ കൂടെ ഉണ്ടായിരുന്ന കുട്ടി ഉച്ചയ്ക്ക് 1.30 ഓടെ വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ പിതാവ് വെള്ളത്തിലേക്ക് എടുത്തുചാടി. എന്നാല്‍ ശക്തമായ ഒഴുക്കില്‍ പെട്ട് പിതാവും ഒഴുകിപ്പോയി. ബോട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ പിതാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ ഗ്രാന്‍ഡ് പ്രേരിയിലെ കടല്‍ത്തീരത്താണ് നോഹയുടെ മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Condolences 🙏

RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page