കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തുരുത്തി മഠത്തില്‍ മണി (49) അറസ്റ്റില്‍. തൃക്കരിപ്പൂര്‍, എടച്ചാക്കെ, മാച്ചിക്കാട് സ്വദേശിയാണ്. കാഞ്ഞങ്ങാട്, നീലേശ്വരം ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നു രണ്ടു ലക്ഷത്തില്‍പ്പരം രൂപ വില മതിക്കുന്ന ബാറ്ററികള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് മണിയെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ പരിസരത്തു നിന്നു ഒന്നരലക്ഷം രൂപ വിലവരുന്ന ബാറ്ററികളാണ് മോഷ്ടിച്ചത്. നീലേശ്വരത്തു നിന്നു രണ്ടരലക്ഷത്തിന്റെ ബാറ്ററികളും മോഷ്ടിച്ചു. ബാറ്ററികള്‍ ഭാര്യയുടെ പേരിലുള്ള പിക്കപ്പില്‍ കയറ്റിക്കൊണ്ടു പോയി പള്ളിക്കരയിലെ ഒരു കടയില്‍ വിറ്റുവെന്നും മണി പൊലീസിനു മൊഴി നല്‍കി. പൊലീസ് പള്ളിക്കരയിലെത്തി അന്വേഷിച്ചപ്പോള്‍ ബാറ്ററികള്‍ മംഗ്‌ളൂരുവിലെ ഒരു സ്ഥാപനത്തില്‍ മറിച്ചു വിറ്റതായും മൊഴി നല്‍കി. ഏതാനും ദിവസം മുമ്പായിരുന്നു ബാറ്ററി കവര്‍ച്ച. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദേശീയ പാത നിര്‍മ്മാണ സ്ഥലത്തു നിന്നു കമ്പി മോഷ്ടിച്ചു കടത്തുന്നതിനിടയില്‍ മണി പൊലീസിന്റെ പിടിയിലായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി മണിക്കെതിരെ 30ല്‍ അധികം കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ എന്‍. അന്‍സാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, രാകേഷ് എന്നിവരും ഉണ്ടായിരുന്നു.