അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. ഉദിനൂര്‍ സെന്‍ട്രലിലെ പിവി സജ്‌ന (41) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ബാങ്ക് ഓഫ് ബറോഡയിലെ ഓഫീസറായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാരം ഉദിനൂര്‍ വാതക ശ്മശാനത്തില്‍. റിട്ട കെഎസ്ഇബി ജീവനക്കാരന്‍ വൈ സുധാകരന്റെയും പിവി ലക്ഷ്മിയുടെയും മകളാണ്. ഭര്‍ത്താവ് രാഗേഷ് ടി.എസ്(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, തൃക്കരിപ്പൂര്‍). മകന്‍: അഭിനയ് രാഗേഷ്(പ്ലസ് ടു വിദ്യാര്‍ത്ഥി). സഹോദരന്‍: പിവി സജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ടെ ആറ് ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയത് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം; കവര്‍ച്ചക്കാര്‍ ബണ്ട്വാളിലേക്ക് കടന്നതായി സംശയം, പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

You cannot copy content of this page