ബെയ്റൂട്ട്: തെക്കന്‍ ലബനനില്‍ നടന്ന ആക്രമണത്തില്‍ മുതിര്‍ന്ന ഹൊസ്ബുള്ളാ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന് ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം അറിയിച്ചു. ഹൊസ്ബുള്ള ഹെഡ് ക്വാട്ടേഴസ് കമാന്‍ഡറാണ് സുഹൈല്‍ ഹുസൈന്. തെക്കന്‍ ലബനനിലെ നൂറുകേന്ദ്രങ്ങളില്‍ ഐഡിഎഫ് നൂറ് എയര്എയര്ക്രാഫ്റ്റുകള് മുഖേന പ്രഖ്യാപിച്ച അക്രമത്തിനിടയിലാണ് ബെയ്റൂട്ടില്‍ ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് വക്താക്കള്‍ അവകാശപ്പെട്ടു. ഹൊസ്ബുള്ളക്കെതിരെ ഇസ്രായേല്‍ അക്രമം കടുപ്പിച്ചിരിക്കുകയാണ്.
