കന്നഡ മാട്രിമോണിയല്‍ ആപ്പ് ചതിച്ചു; മൗവാര്‍ സ്വദേശിയുടെ 5,67,299 രൂപ യുവതി തട്ടിയെടുത്തു, ആരാണ് പ്രിയങ്ക?

കാസര്‍കോട്: കന്നഡ മാട്രിമോണിയല്‍ ആപ്പിലൂടെ പരിചയപ്പെട്ട ഇംഗ്ലണ്ട് സ്വദേശിനിയായ യുവതി കുമ്പഡാജെ സ്വദേശിയുടെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി. കുംബഡാജെ, മൗവ്വാര്‍, പാവൂര്‍ ഹൗസിലെ പി. അശ്വിന്റെ പരാതിയില്‍ ഇംഗ്ലണ്ടില്‍ താമസക്കാരിയായ പ്രിയങ്കയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. അവിവാഹിതനാണ് അശ്വിന്‍. കന്നഡ മാട്രിമോണിയല്‍ ആപ്പ് വഴിയാണ് പ്രിയങ്കയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ അശ്വിന്‍ പരിചയപ്പെട്ടത്. ഇംഗ്ലണ്ടിലാണ് താമസമെന്നാണ് പ്രിയങ്ക പറഞ്ഞിരുന്നത്. വാട്‌സ്ആപ് ചാറ്റിലൂടെ ഇരുവരും ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ വില കൂടിയ സാധനങ്ങളും ഡോളറും പാര്‍സലായി അയച്ചിട്ടുണ്ടെന്നും അവ ലഭിക്കണമെങ്കില്‍ അഞ്ചു ലക്ഷം രൂപ അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു പ്രകാരം 2023 ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി എട്ടുവരെയുള്ള കാലയളവില്‍ 5,67,299 രൂപ അയച്ചുകൊടുത്തതായി അശ്വിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം അയച്ചു കൊടുത്ത ശേഷം പ്രിയങ്കയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. അയച്ചുവെന്നു പറഞ്ഞ സാധനങ്ങളും ലഭിച്ചില്ല. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന സംശയം അശ്വിനു ഉണ്ടായതും പരാതിയുമായി പൊലീസിനെ സമീപിച്ചതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page