കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവനോളം സ്വര്‍ണമാണ് മോഷണം പോയത്. എംടിയുടെ കൊട്ടാരം റോഡിലുള്ള വീട്ടിലാണ് കവര്‍ച്ച. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവില്‍ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്. സംഭവത്തില്‍ പ്രതികരിക്കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.
