കാസര്‍കോട്: മഞ്ചേശ്വരം, തൂമിനാട്ട് വ്യാഴാഴ്ച രാത്രി ഉണ്ടായ അനിഷ്ട സംഭവത്തില്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്തെ പ്രജ്വലിന്റെ പരാതിയില്‍ അശ്വത്ത്, കണ്ടാല്‍ അറിയാവുന്ന മറ്റു നാലുപേര്‍ക്കുമെതിരെയും അശ്വത്തിന്റെ പരാതിയില്‍ പ്രജ്വലിനു എതിരെയുമാണ് കേസ്. കുത്തേറ്റ നിലയില്‍ അശ്വത്തിനെയും കാലൊടിഞ്ഞ നിലയില്‍ പ്രജ്വലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പ്രശ്‌നത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലും രണ്ടുപേരുടെ പരിക്കിലും കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
