ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോ.12 ന്

പിപി ചെറിയാന്‍

ഗാര്‍ലാന്‍ഡ്(ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്‌നിക് 12നു രാവിലെ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററില്‍ നടക്കും. സൗഹൃദത്തിന്റെയും കളികളുടെയും സ്വാദിഷ്ടമായ ഭക്ഷണത്തിന്റെയും രസകരമായ ഒരു ദിവസമായിരിക്കും പിക്‌നിക് ദിവസമെന്നു സംഘാടകര്‍ അവകാശപ്പെട്ടു. പരമ്പരാഗത ഗെയിമുകള്‍, സംഗീതം, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളില്‍ കുടുംബമായി പങ്കെടുക്കാന്‍ അംഗങ്ങളോട് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അഭ്യര്‍ഥിച്ചു.
2024-ലേക്കുള്ള അംഗത്വം പുതുക്കാന്‍, https://keralaassociation.org/membership/ ലിങ്ക് പ്രയോജനപ്പെടുത്താന്‍ അറിയിപ്പില്‍ പറഞ്ഞു. പിക്‌നിക് അവിസ്മരണീയമാക്കാന്‍ അംഗങ്ങള്‍ കൃത്യ സമയത്തു എത്തിച്ചേരണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, സെക്രട്ടറി മന്‍ജിത് കൈനിക്കര, പിക്‌നിക് ഡയറക്ടര്‍ സാബുമാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജുഎബ്രഹാം അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page