പിണറായി സര്‍ക്കാരിന്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണം: രവീശ തന്ത്രി കുണ്ടാര്‍

കാസര്‍കോട്: പിണറായി സര്‍ക്കാരിന്റേത് കേരളം കണ്ടതില്‍ ഏറ്റവും മോശം ഭരണമെന്നും വികസനമുരടിപ്പും അഴിമതിയുമാണ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മുന്നണിക്ക് കേരളത്തിന്റെ പ്രതിപക്ഷമാകാന്‍ അര്‍ഹതയില്ലെന്ന് തെളിഞ്ഞു. എല്ലാ വിഷയങ്ങളിലും ഇടത്-വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് തുടരുകയാണ്. എല്ലാ അനുകൂലസാഹചര്യങ്ങളുണ്ടായിട്ടും കേരളം പിന്നോക്കം നില്‍ക്കുകയാണ്. ഖജനാവ് കാലിയായത് കൊണ്ട് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നെങ്കിലും സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ക്കും മന്ത്രിമാരുടെ ആഢംബരത്തിനും യാതൊരു കുറവുമില്ലെന്നും ഇതിനെതിരെ ബിജെപി വരുംനാളുകളില്‍ വലിയ ജനകീയ പ്രതിഷേപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതിയംഗം സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page