മംഗ്‌ളൂരു: ചിക്കബല്ലാപുരയില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയേയും കൂട്ടി ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ കാണാനില്ല. ചിക്കബല്ലാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസമാണ് യുവതീയുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്തത്. നരസിംഹമൂര്‍ത്തിയെന്നാണ് മുറിയെടുക്കുമ്പോള്‍ യുവാവ് ലോഡ്ജില്‍ നല്‍കിയ പേര്. മുറിയെടുത്തതിന്റെ പിറ്റേ ദിവസം യുവാവ് പുറത്തേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. സംശയം തോന്നി മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശരിയായ രേഖകള്‍ നല്‍കാതെയാണ് യുവതിയുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക സംശയം. യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയാല്‍ മാത്രമേ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.