തിരുവനന്തപുരം: പി.വി അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. അഞ്ചു നേരം നിസ്‌കരിക്കുന്നതു കൊണ്ടാണ് പക വീട്ടുന്നതെന്ന അന്‍വറിന്റെ ആരോപണം പച്ചക്കള്ളമാണ്. അന്‍വര്‍ നിസ്‌കാരത്തിന്റെ പേരില്‍ വിഷം കുത്തി വെയ്ക്കുകയാണ്-എ.കെ ബാലന്‍ ആരോപിച്ചു.
നിസ്‌കരിക്കുന്നതിനു ആരും എതിരല്ല. ഈ തുറുപ്പു ചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് നീക്കം. ഇതു കൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനായില്ല-എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
യോഗത്തിലേയ്ക്ക് ആളുകള്‍ പോകുന്നത് സ്വാഭാവികമാണ്. ഇതു സി.പി.എമ്മിനെ ബാധിക്കില്ല. മുന്‍കാലത്തും ഇത്തരം അനുഭവമുണ്ട്. അതിനെയൊക്കെ പാര്‍ട്ടി അതിജീവിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്-ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.