‘അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്’, പി.വി അന്‍വറിന് പിന്തുണയുമായി പോസ്റ്ററുകള്‍

പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. പ്രവാസി സഖാക്കള്‍ ചുള്ളിയോടിന്റെയും ചങ്ങാതിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.
പിവി അന്‍വറിന്റെ എടവണ്ണയിലെ വീടിന് മുന്നിലെ ഫ്‌ലക്‌സ് ബോര്‍ഡിന് പുറമെ മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ‘അന്‍വറിന്റെ കൈയും കാലും വെട്ടാന്‍ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്’, ‘അച്ചടക്കത്തിന്റെ വാള്‍ത്തല ആ ദ്യമുയരേണ്ടത് അന്‍വറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണ്’.- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍. നിലമ്പൂരില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ അന്‍വറിനെതിരേ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയുംകാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതിനിടെ സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇഎ.സുകുവും അന്‍വറിനെ പിന്തുണച്ചെത്തി. പിവി അന്‍വര്‍ ഇന്ന് വൈകിട്ട് നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇ,എ സുകു ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page