കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കൂടാല്‍ മേര്‍ക്കള സ്വദേശി പ്രകാശ് ഡിസൂസ(46) ആണ് മരിച്ചത്. അസുഖം മൂലം കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിപിഎം കൊക്കച്ചാല്‍ ബ്രാഞ്ചംഗവും സിഐടിയു പ്രവര്‍ത്തകനുമായിരുന്നു. കലിസ്റ്റ് ഡിസൂസയുടെയും പോളി ക്രാസ്റ്റയുടെയും മകനാണ്. ഷൈനിയാണ് ഭാര്യ: രശ്മിത, റിഷാന്ത് എന്നിവര്‍ മക്കളാണ്. വിനോദ് ഡിസൂസ, നാന്‍സി ഡിസൂസ, സെലിന്‍ ഡിസൂസ എന്നിവരാണ് സഹോദരങ്ങള്‍.