ന്യൂഡല്‍ഹി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. ഡല്‍ഹി കേരളാഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിനെതിരെ പ്രതികരിച്ചത്. കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും, വാര്‍ത്താ മാധ്യമങ്ങളും പ്രചരണം നടത്തുന്നു. അത് ഏറ്റു പിടിച്ചാണ് അന്‍വന്‍ പുറപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നടങ്കം രംഗത്ത് വരണം.
അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോണ്‍ഗ്രസില്‍ പോയില്ല. തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതു വരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അന്‍വറിന് സിപിഎമ്മിനെകുറിച്ചോ കമ്മ്യൂണിസ്റ്റ് സംവിധാനത്തെ കുറിച്ചോ ധാരണയില്ലെന്നും പാര്‍ലമെന്ററി പാര്‍ടി അംഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.