കാസർകോട്: എലിവിഷം അകത്ത് ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വീട്ടമ്മ മരണപ്പെട്ടു. പുല്ലൂര്‍ മരുതോട് സ്വദേശി പരേതനായ കെ.വി.കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ കെ.ഓമന(65)ആണ് മരിച്ചത്. എലിവിഷം കഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്‍, ഹരീന്ദ്രന്‍, പ്രദീപന്‍. സഹോദരങ്ങള്‍: കുമാരന്‍, നളിനി, കാര്‍ത്യായനി, കമല, പരേതനായ ഗംഗാധരന്‍.