കാസർകോട്: ഉംറ ചെയ്തു മടങ്ങായിരിക്കെ കാസർകോട് മൊഗ്രാൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാൽ റഹ്മത്ത് നഗറിലെ അബ്ബാസ് (74) ആണ് മക്കയിൽ വെച്ച് മരിച്ചത്. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം. രണ്ടാഴ്ച മുമ്പാണ് ഉപ്പളയിലെ ഒരു സ്ഥാപനം വഴി ഉംറ നിർവഹിക്കാൻ പോയത്. പഴയകാല പ്രവാസിയായിരുന്നു. ഭാര്യ: ഉമ്മാലി. മക്കൾ: ഷാജു മിലാനോ, ശംസുദ്ദീൻ(ഖത്തർ), സുമയ്യ. മരുമക്കൾ: ദേശീയ വേദി ഗൾഫ് പ്രതിനിധി റഫീഖ് (ഖത്തർ), സുലൈഖ ബബ്രാണ,മാലൂഫ മുഗു റോഡ്.